ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

മധുരം മലയാളം

  വായനാവസന്തം മൊഡ്യൂള്‍    

യു.പി വിഭാഗം


എല്‍.പി.വിഭാഗം


അനുബന്ധം1


അനുബന്ധം2


        വൈക്കം മുഹമ്മദ് ബഷീര്‍



THE RED BALLOON

 

  ഡ്രീംസ് - അകിരാകുറസോവ -ഡ്രീം 2 ദി പീച്ച് ഓര്‍ച്ചാര്‍ഡ്


ഒരു മനുഷ്യന്‍ സിനിമാവിഷ്കാരം

 

കവിതകള്‍ കേള്‍ക്കാം   ക്ലാസ്സ്    7 

കവിതകള്‍ കേള്‍ക്കാം   ക്ലാസ്സ്    6

 കവിതകള്‍ കേള്‍ക്കാം  ക്ലാസ്സ്    5

 കവിതകള്‍ കേള്‍ക്കാം  ക്ലാസ്സ്    4

കവിതകള്‍ കേള്‍ക്കാം   ക്ലാസ്സ്    3 

സാംസ്കാരിക കേരളം

കലാകേരളം

  ലളിതാംബിക അന്തർജനം
കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു ലളിതാംബിക അന്തർജ്ജനം (ജനനം - 1909 മാർച്ച്‌ 30, മരണം - 1987 ഫെബ്രുവരി 6). ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ് , 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലാന്തരേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് ജനിച്ചു.


കുടുബം

മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയാണ് ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയാണ് ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനാണ്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീഭാഷകൾവശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു. അന്തർജനത്തിൻറെ തിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ്‌ അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻറെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.
1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.

പുരസ്കാരങ്ങൾ

കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.

സൃഷ്ടികൾ

ചെറുകഥകൾ

  • മൂടുപടത്തിൽ (1946)
  • കാലത്തിന്റെ ഏടുകൾ (1949)
  • തകർന്ന തലമുറ (1949)
  • കിളിവാതിലിലൂടെ (1950)
  • കൊടുങ്കാറ്റിൽ നിന്ന് (1951)
  • കണ്ണീരിന്റെ പുഞ്ചിരി (1955)
  • അഗ്നിപുഷ്പങ്ങൾ (1960)
  • തിരഞ്ഞെടുത്ത കഥകൾ (1966)
  • സത്യത്തിന്റെ സ്വരം (1968)
  • വിശ്വരൂപം (1971)
  • ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
  • പവിത്ര മോതിരം (1979)

നോവൽ

കവിതാസമാഹാരങ്ങൾ

  • ലളിതാഞ്ജലി
  • ഓണക്കഴ്ച
  • ശരണമഞ്ജരി
  • ഭാവദീപ്തി
  • നിശ്ശബ്ദസംഗീതം
  • ഒരു പൊട്ടിച്ചിരി
  • ആയിരത്തിരി - 1969

മറ്റുകൃതികൾ

 ഡോ. കെ. അയ്യപ്പപ്പണിക്കർ
 മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.



ജീവിതരേഖ

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

കവിതകൾ

മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.

നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ

- കുരുക്ഷേത്രം (അയ്യപ്പപ്പണിക്കർ)
സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.

കൈക്കുഞ്ഞിനെ, വഴിയിലിട്ടും കളഞ്ഞു നട
കൊണ്ടോരു ഗോപയനി വിൽക്കും മുലപ്പട,
മതിൽപ്പറ്റി നിൽക്കുമൊരു ദുഃഖാർദ്ര വിസ്മൃതിവിലാസം

- മൃത്യുപൂജ (അയ്യപ്പപ്പണിക്കർ)

പ്രധാന കൃതികൾ

പുരസ്കാരങ്ങൾ

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു. [അവലംബം ആവശ്യമാണ്]

മരണം

2006 ഓഗസ്റ്റ്‌ 23-ആം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം

 സച്ചിദാനന്ദൻ

 

ജനനം 1946 മേയ് 28
പുല്ലൂറ്റ്, തൃശ്ശൂർ, കേരളം
മരണം N.A.
തൊഴിൽ പ്രൊഫസർ, ഇന്ദിരാഗാന്ധി ഓപ്പൺ യൂനിവെർസിറ്റി.
ദേശീയത ഇന്ത്യൻ
രചനാ സങ്കേതം കവി, നിരൂപകൻ, തർജ്ജമ പഠനം
പ്രധാന പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമി പുരസ്കാരം
മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946 - ). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്രസാഹിത്യ അക്കാദെമി അവാർഡ് "മറന്നു വച്ച വസ്തുക്കൾ" എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു.

ജീവിതരേഖ

1946 മേയ്‌ 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ[1] തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989[2], 1998[3]2000[4], 2009,2012[5] വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങലക്കുട ക്രൈസ്റ്റ് കോളെജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും.

പുരസ്കാരങ്ങൾ

  1. കേരള സാഹിത്യ അക്കാദമിയുടെ ലേഖനങ്ങൾക്കുള്ള സി ബി കുമാർ അവാർഡ് , 1984
  2. ഇന്ത്യൻ യൂത്ത് അസോസിയേഷന്റെ(കേരളം) മികച്ച പൊതു നിരീക്ഷകനുള്ള പുരസ്കാരം, 1986
  3. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം , 1989
  4. കവിതാ പരിഭാഷക്കുള്ള മധ്യപ്രദേശ് ഗവണ്മെന്റിന്റെ ശ്രീകാന്ത് വർമ ഫെല്ലോഷിപ്പ് , 1990
  5. സമഗ്രസംഭാവനക്കുള്ള ഒമാൻ കൾചറൽ സെന്ററിന്റെ പുരസ്കാരം , 1993
  6. മഹാകവി ഉള്ളൂർ പുരസ്കാരം , 1996
  7. മഹാകവി പി കുഞ്ഞിരാമൻനായർ പുരസ്കാരം, 1997
  8. കവിതക്കുള്ള ഭാരതീയ ഭാഷാപരിഷദ് സംവത്സർ പുരസ്കാരം , കൊൽക്കൊത്ത , 1998
  9. നാടകത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം , 1999
  10. കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് , 1999
  11. കവിതക്കുള്ള ഗാനകൃഷ്ടി പുരസ്കാർ , കൊൽക്കൊത്ത , 2000
  12. കുമാരനാശാൻ പുരസ്കാരം , ചെന്നൈ , 2000
  13. ഓടക്കുഴൽ പുരസ്കാരം , 2001
  14. യാത്രാവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം, 2001
  15. സാഹിത്യത്തിലൂടെ മാനവസേവനം ചെയ്യുന്നതിനുള്ള കേരള സർക്കാറിന്റെ മാനവീയം കൾച്ചറൽ മിഷൻ പുരസ്കാരം, 2001
  16. സമഗ്രസംഭാവനക്കുള്ള ബഹറിൻ കേരളീയ സമാജം പുരസ്കാരം , 2002
  17. കവിതക്കുള്ള ഗംഗാധർ മെഹർ ദേശീയ പുരസ്കാരം , സാമ്പൽപൂർ സർവകലാശാല , ഒറീസ , 2002
  18. കവിതക്കുള്ള പന്തളം കേരളവർമ പുരസ്കാരം , 2005
  19. ബാപ്പുറെഡ്ഡി ദേശീയ സാഹിത്യ പുരസ്കാരം , ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, 2005
  20. വയലാർ അവാർഡ്, 2005
  21. സൗഹൃദപുരസ്കാരം , പോളണ്ട് ഗവണ്മെന്റ്, 2005
  22. സാഹിത്യശ്രീ, ഹിന്ദി സമ്മേളൻ , ഡെൽഹി , 2006
  23. നൈറ്റ്‌ഹുഡ് ഓഫ് ദി ഓർഡർ ഓഫ് മെരിറ്റ് , ഇറ്റാലിയൻ ഗവണ്മെന്റ്,2006
  24. ശ്രീ കേരളവർമ്മ സാഹിത്യ പുരസ്കാരം , 2006
  25. കെ കുട്ടികൃഷ്ണൻ സ്മാരക കവിതാ പുരസ്കാരം , 2007
  26. സമഗ്രസംഭാവനക്കുള്ള സുബ്രഹ്മണ്യ ഷേണായ് സ്മാരക പുരസ്കാരം, 2008
  27. കടമ്മിനിട്ട രാമകൃഷ്ണൻ സ്മാരക പുരസ്കാരം , 2009
  28. പദ്മപ്രഭാ പുരസ്കാരം , 2009
  29. പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, 2009
  30. കേരള സാഹിത്യ അക്കാദമി ഫേല്ലോഷിപ്പ് , 2010
  31. കുസുമരാജ് ദേശീയ പുരസ്കാരം , 2011
  32. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , 2012
  33. കുവെമ്പു ദേശീയ പുരസ്കാരം [6]

കൃതികൾ

കവിതകൾ

  • എഴുത്തച്ഛനെഴുതുമ്പോൾ
  • സച്ചിദാനന്ദന്റെ കവിതകൾ
  • ദേശാടനം
  • ഇവനെക്കൂടി
  • കയറ്റം
  • സാക്ഷ്യങ്ങൾ
  • അപൂർണ്ണം
  • വിക്ക്
  • മറന്നു വച്ച വസ്തുക്കൾ
  • വീടുമാറ്റം
  • മലയാളം
  • കവിബുദ്ധൻ
  • സംഭാഷണത്തിനൊരു ശ്രമം
  • അഞ്ചു സൂര്യൻ
  • പീഡനകാലം
  • വേനൽമഴ തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങൾ
കൂടാതെ, 1965 മുതൽ 2005 വരെ എഴുതിയ (തെരഞ്ഞെടുത്ത) കവിതകൾ "അകം", "മൊഴി" എന്നിങ്ങനെ രണ്ട് സമാഹാരങ്ങളായി ഡി. സി. ബുക്സ് 2006ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവർത്തനകവിതാസമാഹാരങ്ങൾ

നാടകങ്ങൾ

യാത്രാവിവരണങ്ങൾ

പഠനങ്ങൾ

  • കവിതയും ജനതയും
  • അന്വേഷണങ്ങൾ
  • പാബ്ലോ നെരൂദാ

ലേഖനസമാഹാരങ്ങൾ

  • കുരുക്ഷേത്രം
  • സംവാദങ്ങൾ സമീപനങ്ങൾ
  • സംസ്‌കാരത്തിന്റെ രാഷ്ട്രീയം
  • വീണ്ടുവിചാരങ്ങൾ
  • മാർക്‌സിയൻ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖനസമാഹാരങ്ങൾ

No comments:

Post a Comment