ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Friday 28 August 2015

വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

സ്കൂള്‍ വളപ്പില്‍ കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇറക്കിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ആഗസ്റ്റ് 21 ന് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ ,കാസര്‍ഗോഡ് ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ പ്രദീപ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സജിനിമോള്‍, പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ആദ്ധ്യക്ഷം വഹിച്ചു. ശ്രീ.ദിനേശന്‍ മാവില സ്വാഗതവും ശ്രീ.ജനാര്‍ദ്ദനന്‍.പി നന്ദിയും പറഞ്ഞു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറിവിത്തുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
                              വിളവെടുത്ത പച്ചക്കറികളുമായി കുട്ടികള്‍
                                          സ്കൂള്‍ പച്ചക്കറിത്തോട്ടം: ഒരു ദൃശ്യം
         ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു.
       ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷി പരിപാലനത്തെ പറ്റി ക്ലാസ്സെടുക്കുന്നു.
                       ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

ഓണാഘോഷം

സ്കൂള്‍തല ഓണാഘോഷം ആഗസ്റ്റ് 21 ന് വിപുലമായ പരിപാടികളോടെ നടന്നു. പൂക്കളമല്‍സരം, ക്വിസ് മല്‍സരം,ഓണപ്പതിപ്പ് നിര്‍മ്മാണം എന്നിവ നടന്നു. ഓണം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ക്വിസ് മല്‍സരത്തില്‍ സായന്ത്.കെ, അഞ്ചല്‍ബാബു എന്നിവര്‍ വിജയികളായി. ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്വിസ് നയിച്ചു.തുടര്‍ന്ന് ഓണക്കവിതാലാപനം, ഓണക്കളികള്‍ എന്നിവ നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം, പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍,പി.ടി.എ അംഗങ്ങള്‍,അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷദൃശ്യങ്ങളിലൂടെ...











Sunday 16 August 2015

എന്‍ഡോവ്മെന്റ് വിതരണം ചെയ്തു

 പാഠ്യ-പാഠ്യേതര മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥിക്കുള്ള എം.കെ.ആര്‍ മെമ്മോറിയല്‍ അവാര്‍ഡിന് 2014-15 വര്‍ഷത്തില്‍ മാളവിക.എ അര്‍ഹയായി. പതിനായിരം രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്.സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍  കാഷ് അവാര്‍ഡ് സമ്മാനിച്ചു. ശ്രീമതി ആലക്കാല്‍ മാധവിയമ്മ പ്രശസ്തി ഫലകം നല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.എവേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം, ശ്രീ ആലക്കാല്‍ രാഘവന്‍ നായര്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ.പി.ജനാര്‍ദ്ദനന്‍  സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ടി മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു.
                                       മാളവിക.എ എ‍ന്‍ഡോവ്മെന്റ്  ഏറ്റുവാങ്ങുന്നു

സ്വാതന്ത്ര്യ ദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ സ്കൂളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിനസമ്മേളനം വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ ആദ്ധ്യക്ഷം വഹിച്ചു. പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  ശ്രീ.എബാലകൃഷ്ണന്‍ കാവിനപ്പുറം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.സ്കൂളിലെ വിവിധ ക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന മല്‍സരങ്ങളിലെ വിജയികള്‍ക്ക് ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ "സ്വാതന്ത്ര്യസമരവും ദേശീയപ്രസ്ഥാനങ്ങളും " എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അ‍ഞ്ചല്‍ബാബു മോഡറേറ്ററായിരുന്നു. ശ്വേത.കെ, അമിഷ, വിപിന്‍രാജ്, അനുപമ, നന്ദന, സൂര്യജ, സായന്ത്.കെ, തുടങ്ങിയവര്‍  പ്രഭാഷണം നടത്തി.തുടര്‍ന്ന് പായസ വിതരണം നടന്നു.

                           സെമിനാര്‍ അവതരണത്തിലൂടെ..........








കൗമാരപോഷണം ബോധവല്‍ക്കരണക്ലാസ്സ്

സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റേയും ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി ആഗസ്റ്റ് 13 വ്യാഴാഴ്ച കൗമാരപോഷണം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസ്സ്  സംഘടിപ്പിച്ചു. സംസ്ഥാന പോഷകാഹാര ഗവേഷണ കേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശാനുസരണമാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സ് എടുത്തു. കുട്ടികളില്‍ കാണുന്ന പോഷകവൈകല്യങ്ങള്‍, ശരിയായ ആരോഗ്യ-ഭക്ഷണ ശീലങ്ങള്‍, ഫാസ്റ്റ് ഫുഡ്ഡിന്റെയും ബേക്കറി ഉല്‍പ്പന്നങ്ങളുടെയും അമിതോപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ക്ലാസ്സില്‍ വിശദീകരിച്ചു. ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച ക്ലാസ്സ് 4 മണി വരെ നീണ്ടുനിന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ .എ. വേണുഗോപാലന്‍ ക്ലാസ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  എം.പി.ടി.എ യോഗവും നടന്നു.
                                  കൗമാരപോഷണം ക്ലാസ്സ് ശ്രവിക്കുന്ന രക്ഷിതാക്കള്‍

Tuesday 11 August 2015

ഹരിതഭംഗി തീര്‍ത്ത് പച്ചക്കറിത്തോട്ടം

സ്കൂള്‍ കാര്‍ഷികക്ലബ്ബും സീഡ് ക്ലബ്ബും കൈകോര്‍ത്ത് വിളവിറക്കിയ പച്ചക്കറിത്തോട്ടം പടര്‍ന്ന്  പൂവിട്ടുതുടങ്ങി. 30 സെന്റ് സ്ഥലത്ത് വെളളരി,കക്കരി,വെണ്ട,പയര്‍ തുടങ്ങിയവ തഴച്ചു വളരുന്നത് മനോഹരമായ കാഴ്ചയാണ്.





Sunday 9 August 2015

സബ്‌ജില്ലാ ക്വിസ്സില്‍ ഒന്നാം സ്ഥാനം

ജില്ലാ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സബ്‌ജില്ലാതല സ്വാതന്ത്ര്യസമരചരിത്ര ക്വിസ്സില്‍ എല്‍.പി വിഭാഗത്തിലും  യു.പി വിഭാഗത്തിലും കരിച്ചേരി ഗവ.യു.പി സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. എല്‍.പി വിഭാഗത്തില്‍ സായന്ത്.കെ, ശ്രേയസ്.പി എന്നിവരും യു.പി വിഭാഗത്തില്‍ അഞ്ചല്‍ബാബു.ഇ, പ്രജുല്‍കൃഷ്ണ  എന്നിവരുമാണ്  അഭിമാനാര്‍ഹമായ വിജയം നേടിയത്.