ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Tuesday 14 July 2015

കൃഷി സംരക്ഷിക്കാന്‍ ജൈവകീടനാശിനി

ഏഴാം ക്ലാസ്സ് അടിസ്ഥാനശാസ്ത്രത്തിലെ മണ്ണില്‍പൊന്ന് വിളയിക്കാം എന്ന പാഠഭാഗത്തുനിന്ന് ലഭിച്ച അറിവ് കുട്ടികള്‍ സ്കൂള്‍ കൃഷിയിടത്തില്‍ പ്രയോഗത്തില്‍ വരുത്തി.  പരിസ്ഥിതി ക്ലബ്ബിന്റേയും സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തില്‍ ചെയ്ത പച്ചക്കറികൃഷിക്ക് ജൈവകീടനാശിനി നിര്‍മ്മിച്ചാണ് കുട്ടികള്‍ പാഠങ്ങളില്‍ നിന്ന് പാടത്തേക്കിറങ്ങിയത്. പുകയിലക്കഷായം, സ്കൂള്‍ ഔഷധത്തോട്ടത്തില്‍ നിന്ന് ശേഖരിച്ച വേപ്പില കൊണ്ട് വേപ്പിന്‍ കഷായം എന്നിവയാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. അധ്യാപകരായ ദിനേശന്‍ മാവില,പി.ജനാര്‍ദ്ദനന്‍, ടി മധുസൂദനന്‍, ടി.പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
                                          വേപ്പിന്‍കഷായം തയ്യാറാക്കുന്നു
                              പുകയിലക്കഷായം തയ്യാറാക്കുന്ന കുട്ടികള്‍
                                 കൃഷിയിടത്തില്‍ ജൈവകീടനാശിനി തളിക്കുന്നു

Sunday 5 July 2015

കൈതച്ചക്ക കൃഷിയിറക്കി ജൈവവേലിയൊരുക്കി

കൈതച്ചക്ക കൃഷിയിറക്കി സ്കൂള്‍ പറമ്പിനു ചുറ്റും സീഡ് പ്രവര്‍ത്തകര്‍ ജൈവവേലിയൊരുക്കി. 100 ലധികം കൈതച്ചെടികളാണ് പറമ്പിന്റെ അതിര്‍ത്തിയില്‍ വെച്ചുപിടിപ്പിച്ചത്. സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച തൈകളാണ് നട്ടത്. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.മധുസൂദനന്‍,പരിസ്ഥിതി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ദിനേശന്‍ മാവില,അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
                           സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച കൈതച്ചെടികളുമായി...
                                       കൈതച്ചക്ക കൃഷിയിറക്കുന്ന കുട്ടികള്‍

പച്ചക്കറി കൃഷിയിറക്കി

സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്കൂള്‍ പറമ്പില്‍ കൃഷിയിറക്കി. 30 സെന്റ് സ്ഥലത്ത് പി.ടി. എ യുടെ സഹകരണത്തോടെ നിലമൊരുക്കി വെളളരി,വെണ്ട, കക്കരി,പയര്‍ എന്നിവയാണ് കൃഷിയിറക്കിയത്.ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം,പി.ടി.എ പ്രസിഡന്റ്  എ.വേണുഗോപാലന്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.മധുസൂദനന്‍,പരിസ്ഥിതി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ദിനേശന്‍ മാവില എന്നിവര്‍ നേതൃത്വം നല്‍കി.
                                           കൃഷിയിടമൊരുക്കുന്ന കുട്ടികള്‍

പൂന്തോട്ടമൊരുക്കി സീഡ് പ്രവര്‍ത്തകര്‍

സ്കൂള്‍ കെട്ടിടത്തിനുമുന്നില്‍  സീഡ് ക്ലബ്ബ്  പ്രവര്‍ത്തകര്‍ പൂന്തോട്ടമൊരുക്കി. പെരളടുക്കം ടാഷ്കോ ക്രഷര്‍ ഉടമ ശ്രീ.അബ്ദുള്‍ ഖാദര്‍ പൂച്ചെടികള്‍ സ്പോണ്‍സര്‍ ചെയ്തു. കെട്ടിടത്തിന്റെ മുന്‍വശം പ്രത്യേകം  കല്ലുകെട്ടിത്തിരിച്ച് പ്ലാസ്റ്റര്‍ ചെയ്തശേഷം മണ്ണുനിറച്ചാണ് ചെടികള്‍ നട്ടുപിടിപ്പിച്ചത്.
                                    സീഡ് പ്രവര്‍ത്തകര്‍ ഒരുക്കിയ പൂന്തോട്ടം