ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

ബാലവേദി

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ -ഇവിടെ ക്ലിക്ക് ചെയ്യൂ

          





 

  സാക്ഷരം സര്‍ഗോത്സവം

         സാക്ഷരം അടിസ്ഥാനശേഷീവികസനപരിപാടിയുടെ ഭാഗമായി നടന്നുവരുന്ന അധികസമയ പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സര്‍ഗോത്സവം നവംബര്‍ 27 ന് നടന്നു. സാധാരണക്ലാസ്സുകളില്‍ ലേഖനപ്രവര്‍ത്തനങ്ങളിലും സര്‍ഗ്ഗാത്മകരചനാപ്രവര്‍ത്തനങ്ങളിലും വിമുഖത കാണിക്കുന്ന കുട്ടികള്‍ ആവേശത്തോടെയാണ് കഥകളും കവിതകളും എഴുതുകയും കഥ-കവിത പൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തത്.


സാക്ഷരം സാഹിത്യസമാജം

സാക്ഷരം അടിസ്ഥാനശേഷീവികസനപരിപാടിയുടെ ഭാഗമായി നടന്നുവരുന്ന അധികസമയ പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രത്യേക സാഹിത്യസമാജം ശിശുദിനത്തില്‍ നടന്നു.മുഖ്യധാരാപരിപാടികളില്‍നിന്ന് പൊതുവേ വിട്ടുനില്‍ക്കുന്ന കുട്ടികള്‍ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതപ്രസംഗം,അദ്ധ്യക്ഷത,നന്ദിപ്രസംഗം എന്നിവ നിര്‍വ്വഹിച്ചത് കുട്ടികള്‍ തന്നെയായിരുന്നു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സാഹിത്യസമാജം ഉദ്ഘാടനം ചെയ്തു.
                                   സ്വാഗതം ആശംസിക്കുന്ന അര്‍ജുന്‍.കെ
                    
                                     അദ്ധ്യക്ഷപ്രസംഗം നടത്തുന്ന അഖില്‍രാജ്
                                                നന്ദിപ്രസംഗം: അനൂപ്
                                            മിമിക്രി അവതരിപ്പിക്കുന്ന അക്ഷയ് 
                                           
                                  കരിഷ്മയും സംഘവും പ്രാര്‍ത്ഥന ആലപിക്കുന്നു
           

ആവേശമുയര്‍ത്തി സ്കൂള്‍ കായികമേള 

 
2014-15 വര്‍ഷത്തെ സ്കൂള്‍ കായികമേള ഒക്ടോബര്‍ 17 ന് വെള്ളിയാഴ്ച നടന്നു.രാവിലെ 9.00 മണിക്ക് നടന്ന കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സല്യൂട്ട് സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞിമാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു.പി.ടി..പ്രസിഡന്റ് ശ്രീ..വേണുഗോപാലന്‍ ആശംസകള്‍ നേര്‍ന്നു. 10 മണിക്ക് ആരംഭിച്ച കായികമല്‍സരങ്ങള്‍ വൈകിട്ട് 5.30 വരെ നീണ്ടുനിന്നു.
                                         കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്
     
 
                    വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞിമാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്യുന്ന
 
                                          കായികമല്‍സരങ്ങളില്‍ നിന്ന്

സ്കൂള്‍തല ശാസ്ത്ര-പ്രവൃത്തിപരിചയമേള

ഒക്ടോബര്‍ 4 ന് നടന്ന സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയമേളയില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം മേള ഉദ്ഘാടനം ചെയ്തു.
                                          മേളയിലെ വിവിധ മല്‍സരങ്ങളിലൂടെ..

 

  പഠനപ്രവര്‍ത്തനങ്ങളിലൂടെ.......


   വിദ്യാലയചരിത്രം പ്രകാശനം ചെയ്തു 

പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രത്തിന്റെ പ്രകാശനം ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ നടന്നു.കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ അവര്‍കള്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ ഏറ്റുവാങ്ങി.
  
 ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ വിദ്യാലയചരിത്രം പ്രകാശനം ചെയ്യുന്നു














                            കുട്ടികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രം

         


കവിത
                                                      കാഴ്ചകള്‍

പുലരിയില്‍ വെയിലൊളി ചിന്നുമാ ജനലരികില്‍
ഒരു നേരമങ്ങനെ നിന്നിടുമ്പോള്‍
പുലരി മഞ്ഞിലയില്‍ നിന്നൂര്‍ന്നുവീണാ-
മുറ്റത്തു ചിന്നിത്തെറിച്ചിടുന്നു.
പക്ഷികള്‍ കലപില കൂട്ടുമാ സമയത്ത്
ഒരു നേരം നിന്നിടാന്‍ എന്തു രസം.
ഇന്നലെ മൊട്ടിട്ട കുഞ്ഞുമുല്ലയ്ക്കിന്നൊരു
മാറ്റം നടന്നതു കണ്ടുനിന്നു.
വെട്ടിത്തിളങ്ങും വെണ്‍നിറമുള്ള മുല്ലയ്ക്ക്
മുറ്റത്തൊരുകോണില്‍ സ്ഥലമേകി ഞാന്‍.
പലതരം പൂമ്പാറ്റ കുഞ്ഞുങ്ങളാവഴി
മുറ്റത്തെ മുല്ലയില്‍ വന്നിരുന്നു.
തേന്‍ നുകര്‍ന്നങ്ങനെ പൂമ്പാറ്റക്കുഞ്ഞുങ്ങള്‍
പാറിപ്പറന്നങ്ങു പോയ നേരം
ഒറ്റയ്ക്കിരുന്നു മടുത്തൊരാമുല്ലകള്‍
ഉച്ചതിരിഞ്ഞപ്പോള്‍ വാടിപ്പോയി.
                                                                                         -നീതുകൃഷ്ണന്‍
                                                                                           ഏഴാം ക്ലാസ്സ്
  
  ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗവായുണ്ടാക്കിയ ഇംഗ്ലീഷ്  മാഗസിന്‍








  പ്രഭാഷണം
ആറാംക്ലാസ്സിലെ ഒരരിപ്പിറാവ് എന്നപാഠത്തോടനുബന്ധിച്ച് തയ്യാറാക്കിയത്


         


No comments:

Post a Comment