ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Wednesday 21 June 2017

ലൈബ്രറി ശാക്തീകരണം

ലൈബ്രറി ശാക്തീകരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂള്‍ലൈബ്രറിയിലേക്ക് കുട്ടികള്‍ പുസ്തകം സംഭാവന ചെയ്യുന്നു.



Thursday 15 June 2017

ജൈവോദ്യാനം

സ്കൂള്‍ വികസനപദ്ധതി

സ്കൂള്‍ വികസനനിധിയിലേക്ക് കരിച്ചേരി പ്രിയദര്‍ശിനികലാകേന്ദ്രത്തിന്റെ വകയായി 25000 രൂപ സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.പി.പി. മനോജിന് കരിച്ചേരി നാരായണന്‍മാസ്റ്റര്‍ കൈമാറുന്നു


Tuesday 13 June 2017

യു.എസ്.എസ് സ്കോളര്‍ഷിപ്പും ഗിഫ്റ്റഡ് സ്കോളര്‍ഷിപ്പും നേടിയ ജിഷ്ണു.കെ


സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം

2017 ലെ എല്‍.എസ്.എസ് പരീക്ഷയില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ അഭിനന്ദ് എം,അന്‍ഷിത കെ.ടി എന്നിവര്‍ അര്‍ഹരായി

പരിസ്ഥിതിദിനം 2017

ജൈവവൈവിധ്യപാര്‍ക്കിന് തുടക്കം കുറിച്ചുകൊണ്ട് 2017 ലെ പരിസ്ഥിതിദിനം കരിച്ചേരി ഗവ.യു.പി സ്കൂളില്‍ സമുചിതമായി ആചരിച്ചു. സ്കൂള്‍ പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ 30 സെന്റ് സ്ഥലത്ത് ജൈവവേലി നിര്‍മ്മിച്ച് അതില്‍ വിവിധങ്ങളായ സസ്യജാതികള്‍ നട്ടു.മഴക്കുഴികളും നിര്‍മ്മിച്ചു.വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ എന്നിവരോടൊപ്പം കുടുംബശ്രീഅംഗങ്ങളും പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു. ജലസുരക്ഷയ്ക്ക് എന്റെ മരം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈകള്‍ വിതരണം ചെയ്തു. ക്വിസ്‌മല്‍സരം,പതിപ്പ്നിര്‍മ്മാണം,സെമിനാര്‍ എന്നിവയും നടന്നു.

പരിസ്ഥിതി ദിനാചരണത്തിന്റെ ദൃശ്യങ്ങളിലൂടെ......








 

Sunday 4 June 2017

പ്രവേശനോല്‍സവം 2017


                                  
                     ആഹ്ലാദവും,സന്തോഷവും നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ പ്രവേശനോല്‍സവം വളരെ മികച്ച രീതിയില്‍ കൊണ്ടാടി.സ്കൂളും,പരിസരവും ഗ്രീന്‍പ്രോട്ടോകോള്‍പാലിച്ചു കൊണ്ട് അലങ്കരിച്ചിരുന്നു.രാവിലെ 9.30ന് പ്രവേശനോല്‍സവത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു.ജനപ്രതിനിധികളും,സാമൂഹ്യ സാംസ്ക്കാരിക -പ്രവര്‍ത്തകരും ,പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും,കുട്ടികളും ഘോഷയാത്രയില്‍ അണിനിരന്നു.ശ്രീ.കെ.എം.മനസിജന്‍ പണിക്കരുടെ നേതൃത്വത്തിലുള്ള  ശിങ്കാരിമേളംഘോഷയാത്രയ്ക്ക് കൂടുതല്‍ മിഴിവേകി.തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്നു.ടി.മധുസൂദനന്‍ നായര്‍ സ്വാഗതം ആശംസിച്ചു.സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്എ.വേണുഗോപാലന്‍അധ്യക്ഷത വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ടി.മുഹമ്മദ് കുഞ്ഞി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെയും,പ്രീപ്രൈമറിയിലേയും കുട്ടികളെ വേദിയിലേക്ക്ആനയിച്ചു.  വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പുതുതായി പ്രവേശനം നേടിയ കുട്ടികള്‍  അക്ഷര
ദീപം തെളിയിച്ചു.പ്രവേശനോല്‍സവ ഗാനം കൈയടിച്ചും, താളമിട്ടും കുട്ടികള്‍ പാടി. പി.ടി.എ
ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങളും.(ബാഗ്,നോട്ട് പുസ്തകം ,ക്രയോണ്‍സ്,പെന്‍സില്‍ )പള്ളിക്കര
ഗ്രാമ പഞ്ചായത്ത് അനുവദിച്ച തുണി ബാഗും ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.പ്രസന്ന കുമാരി വിതരണം ചെയ്തു.
                           പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ നടപ്പിലാക്കുന്ന കാര്യങ്ങളും,രക്ഷിതാക്കള്‍
ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സീനിയര്‍ അധ്യാപകന്‍ പി.ജനാര്‍ദ്ദനന്‍ വിശദീകരിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ ,മുന്‍ മെമ്പര്‍ കെ.വി.കൃഷ്ണന്‍ ,കരിച്ചേരി നാരായണന്‍ മാസ്റ്റര്‍
എം.മാധവന്‍ നമ്പ്യാര്‍ എം.കുഞ്ഞിരാമന്‍ നായര്‍,ടി.മാധവന്‍ നായര്‍ ,എം.സുരേന്ദ്രന്‍,എം.കൃഷ്ണന്‍,
കെ.വി.കരുണാകരന്‍ .എം.ബാലചന്ദ്രന്‍,കെ.അംബിക,ടി.ശ്രീമതി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.എന്‍ പുഷ്പ ചടങ്ങിന് നന്ദി അറിയിച്ചു.   തുടര്‍ന്ന്  നവാഗതരായ കുട്ടികളെ ഒന്നാം ക്ലാസ്സിലേക്ക് സ്വീകരിച്ചു കൊണ്ടു പോയിപാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.ക്ലാസ്സ് പി.റ്റി.എ യോഗം ചേര്‍ന്ന് വിവരശേഖരണ ഫോര്‍മാറ്റ് കൊടുക്കുകയും ചെയ്തു.എല്ലാ ക്ലാസ്ലിന്റെയും ക്ലാസ്സ് പിടിഎ യോഗം അതാത് ക്ലാസ്സില്‍ വച്ച് ചേര്‍ന്നു.പായസ വിതരണവും ഉണ്ടായിരുന്നു.