ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday 26 February 2017

വികസനസെമിനാര്‍ ജനമഹാസംഗമമായി



പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കരിച്ചേരി ഗവ.യു.പി സ്കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ അക്ഷരാര്‍ത്ഥത്തില്‍ ജനകീയ മഹാസംഗമമായി മാറി. പൂര്‍വ്വവിദ്യാര്‍ത്ഥികളും,നാട്ടുകാരും,സാംസ്‌ക്കാരിക പ്രവര്‍ത്തകരുമടക്കം ആയിരത്തി ഇരുന്നൂറി- ലധികംപേര്‍ സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി.
ഫെബ്രുവരി 19 ഞായറാഴ്ച് 3 മണിക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീ.ടി.മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതതയില്‍ ആദരണീയനായ കാസറഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്തു. വികസനസെമിനാറിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളി ത്തത്തെ കലവറയില്ലാതെ പ്രശംസിച്ച എം.പി സ്കൂള്‍വികസന പദ്ധതിക്ക് സര്‍വ്വവിധപിന്തുണയും അറിയിച്ചു. പദ്ധതിയില്‍ വിഭാവനം ചെയ്ത 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ റൂം എന്നിവയ്ക്കാവശ്യമായ സാമ്പത്തികസഹായം നല്‍കും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ.വി.പി.പി മുസ്തഫ പദ്ധതി രേഖ പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ..വേണുഗോപാലന്‍, സീനിയര്‍ അസിസ്റ്റന്‍ന്റ് ശ്രീ പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പദ്ധതിരേഖ ഏറ്റുവാങ്ങി. പൊതുവിദ്യാലയസംരക്ഷണയജ്ഞത്തിന്റെ കാലികപ്രസക്തി ചൂണ്ടിക്കാട്ടിയ ഡോ.വി.പി.പി മുസ്തഫ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയും പഠനരീതിയും അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ അശാസ്ത്രീയമായ പഠനസമ്പ്രദായവും വിശകലനം ചെയ്തു.പൊതുവിദ്യാലയങ്ങളെന്ന പൊതു ഇടങ്ങള്‍ എങ്ങിനെയാണ് സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിക്ക് അസ്ഥിവാരമിടുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പദ്ധതി വിശദീകരണം നടത്തി.വാര്‍ഡ് മെമ്പര്‍ ശ്രീമതിഎം.പ്രസന്ന കുമാരി, ..ഒ ശ്രീ.കെ.ശ്രീധരന്‍, ശ്രീ.കരിച്ചേരി നാരായണന്‍മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ ശ്രീ.കെ.വി കൃഷ്ണന്‍ , ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ ,ശ്രീ.എം.മാധവന്‍ നമ്പ്യാര്‍, ശ്രീ.എം.കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീ.ടി.മാധവന്‍ നായര്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചെയര്‍മാന്‍ ശ്രീ.എം.കുഞ്ഞിരാമന്‍ നായര്‍, കണ്‍വീനര്‍ ശ്രീ.ടി.മധുസൂദനന്‍, കുടുബശ്രീ എ.ഡി.എസ് സെക്രട്ടറി ശ്രീമതി കെ.അംബിക,സാംസ്കാരിക സംഘടനാപ്രതിനിധികളായ ശ്രീ.കെ.വി.കരുണാകരന്‍ , ശ്രീ.പി.കമലാക്ഷന്‍, ശ്രീ.എം.ബാലചന്ദ്രന്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍ നിര്‍മ്മാണസമിതിയുടെ ചെയര്‍മാന്‍ ശ്രീ.എം.ഗോപാലന്‍ , കണ്‍വീനര്‍ ശ്രീ.കെ.വി.സുഗുണന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി. ടി.ശ്രീമതി എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പി.ടി.എ പ്രസിഡന്റ് എ.വേണുഗോപാലന്റെ സ്വാഗതപ്രസംഗത്തോടെ തുടക്കം കുറിക്കപ്പെട്ട ജനകീയകൂട്ടായ്മയ്ക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീമതി.കെ.എന്‍ പുഷ്പ കൃതജ്ഞത രേഖപ്പെടുത്തി.
പ്രകൃതി സൗഹൃദ ടൈല്‍പാകിയ മുറ്റം, നടപ്പാത, പൂന്തോട്ടവും പുല്‍ത്തകിടിയും, ഓടിട്ട കെട്ടിടങ്ങള്‍ക്ക് സീലിംഗും പെയിന്റിങ്ങും, ചുറ്റുമതില്‍, പ്രവേശനകവാടം,കുട്ടികളുടെ പാര്‍ക്ക്, ജൈവവൈവിധ്യപാര്‍ക്ക്, പരിസ്ഥിതി പരീക്ഷണശാല,ആധുനികസൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ റൂം, തീയ്യേറ്റര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, ആധുനികസൗകര്യങ്ങളോടു കൂടിയ അടുക്കളയും ഭക്ഷണ ശാലയും,നവീകരിച്ച കളിസ്ഥലം, കോര്‍ട്ടുകള്‍, ആധുനികരീതിയിലുള്ള ശുചിത്വ സംവിധാനങ്ങള്‍ എന്നിവയാണ് മൂന്നു വര്‍ഷം കൊണ്ട് നടപ്പിലാക്കേണ്ട സമ്പൂര്‍ണ ഗുണമേന്‍മാ വിദ്യാലയ വികസന പദ്ധതിയിലെ പ്രധാന ഇനങ്ങള്‍. ഗവണ്‍മെന്റ്, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, എന്നിവരുടെ പിന്തുണയോടെ ചേര്‍ന്ന് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനായി അടുത്ത 3 വര്‍ഷം കൊണ്ട് 3 കോടി 64 ലക്ഷത്തിന്റെ വികസന പരിപാടികള്‍ നടപ്പിലാക്കാനാണ് പദ്ധതിരേഖ വിഭാവനം ചെയ്യുന്നത്. വികസന സെമിനാറില്‍ 16 ലക്ഷത്തിലധികം രൂപയുടെ പദ്ധതികള്‍ വിവിധ കൂട്ടായ്മകളും വ്യക്തികളും ചേര്‍ന്ന് എറ്റെടുത്തു. അതിനുപുറമേ ഒന്‍പതു ലക്ഷം രൂപയുടെ വാഗ്ദ്ധാനവും പ്രഖ്യാപിക്കപ്പെട്ടു. ബഹു.എം.പി പ്രഖ്യാപിച്ച 40 ലക്ഷം രൂപയുടെ സഹായ വാഗ്ദ്ധാനത്തിന് പുറമേ 3 ലക്ഷം രൂപ ചെലവ് സ്കൂള്‍ ചുറ്റുമതില്‍ നിര്‍മ്മാണ പദ്ധതി ഗ്രാമ പഞ്ചായത്ത് എറ്റെടുക്കുന്നതായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പ്രഖ്യാപിക്കുകയുണ്ടായി. കരിച്ചേരി പ്രദേശത്തെ കുടുംബശ്രീകളുടെ കൂട്ടായ്മ 30000 രൂപ ചെലവഴിച്ച് 100 കസേരകള്‍ വാങ്ങി നല്‍കിക്കൊണ്ട് ബഹുജന പിന്തുണയോടെയുള്ള വിദ്യാലയ വികസന പദ്ധതിക്ക് സാര്‍ത്ഥകമായ തുടക്കം കുറിച്ചു. സ്വസ്തി ക്ലബ്ബ് കൂട്ടപ്പുന്നയും, സ്വസ്തി യു..ഇ കൂട്ടായ്മയും ചേര്‍ന്ന് 6 ലക്ഷത്തിന്റെ വികസനപരിപാടികളാണ് ഏറ്റെടുത്തത്. 1987 ലെ ഏഴാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഒന്നര ലക്ഷം രൂപ ചെലവില്‍ സ്കൂള്‍ മുറ്റം സൗന്ദര്യവല്‍ക്കരിക്കും. സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ 50000 രൂപയുടെ സാമ്പത്തികസഹായം പ്രഖ്യാപിച്ചു.കരിച്ചേരി എ.കെ.ജി കലാകേന്ദ്രം സ്കൂള്‍ വികസനത്തിനായി 50000രൂപയാണ് പ്രഖ്യാപിച്ചത്. യൂണിറ്റൊന്നിന് 180000 രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതിയില്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ ബാലകൃഷ്ണന്‍.കരിമ്പാലക്കാല്‍ ഒരു ക്ലാസ്സ് റൂം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. സ്കൂള്‍ വികസന നിധിയിലേക്ക് 10000 രൂപ മുതല്‍ 25000 രൂപ വരെ സംഭാവനകള്‍ പ്രഖ്യാപിച്ച വ്യക്തികളും കൂട്ടായമകളും നിരവധിയാണ്.
ബഹു.എംപി, എം.എല്‍., എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എന്നിവര്‍ രക്ഷാധികാരികളും വാര്‍‌ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി ചെയര്‍മാനും പി.ടി., എസ്.എം.സി മദര്‍ പി.ടി., പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ അംഗങ്ങളുമായ സ്കൂള്‍ വികസനസമിതിയും ഇരുപതംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും യോഗത്തില്‍ വെച്ച് രൂപീകരിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കൂട്ടപ്പുന്ന സ്വസ്തി ക്ളബ്ബ് പായസം തയ്യാറാക്കി നല്‍കിയിരുന്നു. വൈകുന്നേരം 6.45ന് അവസാനിച്ച വികസനസെമിനാറിന് ശേഷം ജനകീയ ഗായകന്‍ ശ്രീ. സുഭാഷ് അറുകരയുടെ നേതൃത്വത്തില്‍ "നാട്ടുമൊഴികള്‍ ; പാടിയും പറഞ്ഞും ഇത്തിരിനേരം" എന്ന കലാപരിപാടിയും പരിപാടിയും അരങ്ങേറി. രാത്രി 8.30 മണിയോടു കൂടി ജനകീയ കൂട്ടായ്മക്ക് സമാപനമായി.

വികസസെമിനാര്‍  ദൃശ്യങ്ങളിലൂടെ.....







 
വികസനസെമിനാര്‍ പത്രവാര്‍ത്തകളില്‍..



 വികസനസെമിനാര്‍ ഡോക്യുമെന്റേഷന്‍


 

 സ്കൂള്‍ വികസനസെമിനാര്‍ ഫെബ്രുവരി 19 ഞായറാഴ്ച





No comments:

Post a Comment