ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Saturday 13 February 2016

വിട...

  മലയാളകവിതയില്‍ ഒരുകാലഘട്ടത്തിലെ ഭാവുകത്വത്തെ നിര്‍ണ്ണയിച്ച 
മഹാകവി വിടവാങ്ങി
ഭൂമിയേയും മനുഷ്യനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച
നമ്മുടെ രസനയില്‍ കാവ്യാനുഭവത്തിന്റെ വയമ്പും നറുംതേനും 
ചാലിച്ച
മനുഷ്യകഥാനുഗായിയായ കവി
ഒ.എന്‍.വി എന്ന ത്ര്യക്ഷരി
സമകാലിക മലയാളകവിതയുടെ പര്യായമാണ്
സ്വപ്നങ്ങളുടെ സപ്തവര്‍ണാഞ്ചിത ചിത്രവടിയൂന്നി
ആസുരമായ വര്‍ത്തമാനകാലം താണ്ടാന്‍ നമ്മെ 
പഠിപ്പിച്ച കവി
സാന്ദ്രമൗനങ്ങളില്‍
സംഗീതധാരയെ നിറച്ച ആ കവിത
കന്നിവെയിലിലും മകരക്കുളിരിന്റെ അനല്‍പലാവണ്യമാണ് പകര്‍ന്നു തന്നത്
പേടിപ്പെടുത്തുന്ന ഇരുട്ടില്‍
ഒരു തുള്ളി വെളിച്ചമായിരുന്നു ആ കവിത
കണ്ണീരിന്റെ ഉപ്പും
അഗാധമായ സ്നേഹത്തിന്റെ ആര്‍ദ്രതയും 
ചാലിച്ചുകൊണ്ട്
കരളില്‍ 
ഇന്നും
എന്നും
ആ ഇടയ്ക്ക
പാടിക്കൊണ്ടേയിരിക്കും

No comments:

Post a Comment