ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Friday 26 February 2016

മികവ് 2016

മികവ് 2016 വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ

പ്രീ പ്രൈമറി കലോല്‍സവം 2016

2016 ലെ പ്രീപ്രൈമറി കലോല്‍സവം ഫെബ്രുവരി 26 ന് വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു. രാവിലെ 9 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി. പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ബഹു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലക്ഷ്മി അവര്‍കള്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ശ്രീ,എ വേണുഗോപാലന്‍,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.വി രാജേഷ്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി.എ.ലതിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പ്രീ പ്രൈമറി ടീച്ചര്‍ ശ്രീമതി.സുനിത നന്ദി പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.പൊതു വിദ്യാലയങ്ങള്‍ പ്രീപ്രൈമറി വിദ്യാഭ്യാസത്തില്‍ പുലര്‍ത്തുന്ന മികവിന്റെ നിദര്‍ശനങ്ങളായിരുന്നു കുട്ടികള്‍ അവതരിപ്പിച്ച ഓരോ പരിപാടിയും.
  വാര്‍ഡ് മെമ്പര്‍ ശ്രീമതി. പ്രസന്നകുമാരി അധ്യക്ഷത വഹിക്കുന്നു.
 പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലക്ഷ്മി അവര്‍കള്‍  ഉദ്ഘാടനം ചെയ്യുന്നു


കലോല്‍സവക്കാഴ്ചകള്‍

Monday 15 February 2016

ഒ.എന്‍.വി ക്ക് അശ്രുപൂജ

മലയാളിയുടെ രസനയില്‍ കവിതയുടെ തേനും വയമ്പും ചാലിച്ച മഹാകവിക്ക് കരിച്ചേരി ഗവ.യു.പി സ്കൂളിലെ കുട്ടികളുടെ അശ്രുപൂജ.സ്കൂള്‍ മുറ്റത്തെ നെല്ലിമരച്ചുവട്ടില്‍ പ്രിയകവിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ദൈവീകമായ ആതൂലികയില്‍ വിരിഞ്ഞ മധുരഗാനങ്ങളും കവിതകളും കുട്ടികള്‍ ആലപിച്ചു. ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, പുഷ്പടീച്ചര്‍ , അഞ്ചല്‍ബാബു, പ്രജുല്‍കൃഷ്ണ, ദേവരാജ്,ഉദ്യമ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.


Saturday 13 February 2016

വിട...

  മലയാളകവിതയില്‍ ഒരുകാലഘട്ടത്തിലെ ഭാവുകത്വത്തെ നിര്‍ണ്ണയിച്ച 
മഹാകവി വിടവാങ്ങി
ഭൂമിയേയും മനുഷ്യനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച
നമ്മുടെ രസനയില്‍ കാവ്യാനുഭവത്തിന്റെ വയമ്പും നറുംതേനും 
ചാലിച്ച
മനുഷ്യകഥാനുഗായിയായ കവി
ഒ.എന്‍.വി എന്ന ത്ര്യക്ഷരി
സമകാലിക മലയാളകവിതയുടെ പര്യായമാണ്
സ്വപ്നങ്ങളുടെ സപ്തവര്‍ണാഞ്ചിത ചിത്രവടിയൂന്നി
ആസുരമായ വര്‍ത്തമാനകാലം താണ്ടാന്‍ നമ്മെ 
പഠിപ്പിച്ച കവി
സാന്ദ്രമൗനങ്ങളില്‍
സംഗീതധാരയെ നിറച്ച ആ കവിത
കന്നിവെയിലിലും മകരക്കുളിരിന്റെ അനല്‍പലാവണ്യമാണ് പകര്‍ന്നു തന്നത്
പേടിപ്പെടുത്തുന്ന ഇരുട്ടില്‍
ഒരു തുള്ളി വെളിച്ചമായിരുന്നു ആ കവിത
കണ്ണീരിന്റെ ഉപ്പും
അഗാധമായ സ്നേഹത്തിന്റെ ആര്‍ദ്രതയും 
ചാലിച്ചുകൊണ്ട്
കരളില്‍ 
ഇന്നും
എന്നും
ആ ഇടയ്ക്ക
പാടിക്കൊണ്ടേയിരിക്കും

Thursday 11 February 2016

വിംഗ്സ് ഉപജില്ലാതല അവതരണം കരിച്ചേരി ജേതാക്കള്‍

ബേക്കല്‍ ഉപജില്ലാതല വിംഗ്സ് അവതരണത്തില്‍ പരീക്ഷണക്കളരിയില്‍ കരിച്ചേരി സ്കൂള്‍ ജേതാക്കളായി. ഏഴാം ക്ലാസ്സിലെ പ്രജുല്‍കൃഷ്ണ,അമല്‍കൃഷ്ണന്‍ എന്നിവരാണ് പരീക്ഷണത്തില്‍ ഒന്നാം സ്ഥാനം നേടിയത്.കലാം ക്വിസ് മല്‍സരത്തില്‍ ഏഴാം ക്ലാസ്സിലെ അഞ്ചല്‍ബാബു മൂന്നാം സ്ഥാനം നേടി.ശാസ്ത്ര സെമിനാറിലും കരിച്ചേരിയിലെ കുട്ടികള്‍ മൂന്നാം സ്ഥാനം നേടി.

മാപ്പ് മാത്‌സ് കരിച്ചേരി ജേതാക്കള്‍

ബേക്കല്‍ ഉപജില്ലാതല മാപ് മാത്‌സ് അവതരണത്തില്‍ ഗണിതപ്രദര്‍ശനത്തില്‍ കരിച്ചേരി സ്കൂള്‍ ജേതാക്കളായി.

ഉപജില്ലാതല മികവുല്‍സവം കരിച്ചേരി സ്കൂളിന് പുരസ്കാരം

ബേക്കല്‍ ഉപജില്ലാതല മികവുല്‍വത്തില്‍ കരിച്ചേരി സ്കൂള്‍ പുരസ്കാരം നേടി. വിവിധങ്ങളായ വായനാ പരിപോഷണ പരിപാടിയിലൂടെ ഭാഷാശേഷി വളര്‍ത്തുന്നതിന് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.

മികവ് പഞ്ചായത്ത് തല പുരസ്കാരം

പള്ളിക്കര പഞ്ചായത്ത് തല മികവുല്‍സവത്തില്‍ കരിച്ചേരി ഗവ.യു.പി.സ്കൂള്‍ പുരസ്കാരം നേടി.ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ വായനാ പരിപോഷണ പരിപാടിയാണ് മികവുല്‍സവത്തില്‍ അംഗീകരിക്കപ്പെട്ടത്.

നഞ്ചില്ലാത്ത ഭക്ഷണം കരിച്ചേരി സ്കൂളിന് പുരസ്കാരം

ജില്ലാ കലോല്‍സവത്തില്‍ നഞ്ചില്ലാത്ത ഭക്ഷണം പദ്ധതിയിലേക്ക് ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികള്‍ നല്‍കിയതിന് ജി.എസ്.ടി.യു ഏര്‍പ്പെടുത്തിയ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന് ലഭിച്ചു.

Tuesday 2 February 2016

മെട്രിക് മേള നടത്തി

ഗണിതാശയങ്ങളെ രസകരമായും പ്രവര്‍ത്തനാധിഷ്ഠിതമായും കുട്ടികളിലെത്തിക്കാനും ഗണിതപഠനം ആസ്വാദ്യകരമാക്കാനും ഉദ്ദേശിച്ച് ആവിഷ്കരിച്ച മെട്രിക് മേള അക്ഷരാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. നീളം,ഭാരം,ഉള്ളളവ്, സമയം എന്നീ അടിസ്ഥാന അളവുകളുമായി ബന്ധപ്പെട്ട ആശയങ്ങളാണ് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ അവതരിപ്പിച്ചത്. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്. ദിനേശന്‍ മാസ്റ്റര്‍, മധുസൂദനന്‍ മാസ്റ്റര്‍, വല്‍സല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.







Monday 1 February 2016

ജില്ലാതലക്വിസ്സില്‍ ഒന്നാം സ്ഥാനം

മലര്‍വാടി-മാധ്യമം ജില്ലാതല ക്വിസ്സ്മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ സായന്ത്.കെ ഒന്നാം സ്ഥാനം നേടി.എല്‍.പി വിഭാഗത്തില്‍ ശ്രേയസ്സ്.പി മൂന്നാംസ്ഥാനവും  യു.പി വിഭാഗത്തില്‍ അഞ്ചല്‍ബാബു മൂന്നാംസ്ഥാനവും നേടി.