ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Tuesday 30 June 2015

വെളിച്ചം വായനാപരിപാടി

മാധ്യമം ദിനപത്രത്തിന്റെ വെളിച്ചം വായനാപരിപാടിക്ക് സ്കൂളില്‍ തുടക്കമായി. അധ്യയനവര്‍ഷം മുഴുവന്‍ 5 മാധ്യമം ദിനപത്രങ്ങളാണ് പദ്ധതിയിലൂടെ സ്കൂളില്‍ ലഭിക്കുക.പ്രശസ്ത കരാറുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ.ബി.കെ മുഹമ്മദ് കുഞ്ഞി അവര്‍കളാണ് പരിപാടി സ്പോണ്‍സര്‍ ചെയ്തത്. ജൂണ്‍ 30 ന് രാവിലെ നടന്ന ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ അഞ്ചല്‍ബാബുവിന് പത്രം കൈമാറിക്കൊണ്ട്  ശ്രീ.ബി.കെ മുഹമ്മദ് കുഞ്ഞിപദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം അധ്യക്ഷത വഹിച്ചു. മാധ്യമം പ്രതിനിധികളായ ശ്രീ.സി.ആര്‍ ഉമേഷ്, ശ്രീ.ഹമീദ്  കക്കണ്ടം എന്നിവര്‍ പരിപാടി വിശദീകരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ.പി.ജനാര്‍ദ്ദനന്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.
                         ശ്രീ.ബി.കെ മുഹമ്മദ് കുഞ്ഞിപദ്ധതി ഉദ്ഘാടനം ചെയ്യുന്നു

Monday 29 June 2015

മധുരം മലയാളം

കുട്ടികളില്‍ പത്രവായനാശീലവും പൊതുവിജ്ഞാനവും വര്‍ദ്ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മധുരം മലയാളം പരിപാടിക്ക് തുടക്കമായി.2015-16 അധ്യയനവര്‍ഷത്തില്‍ 5 മാതൃഭൂമി പത്രങ്ങളാണ് പദ്ധതിയിലൂടെ സ്കൂളില്‍ ലഭിക്കുക. ശ്രീ.ചന്ദ്രന്‍ പുതിയകണ്ടം, ശ്രീ.ശശി പുതിയകണ്ടം എന്നിവരാണ്  പരിപാടി സ്പോണ്‍സര്‍ ചെയ്തത്. 24.06.2015 വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ അഞ്ചല്‍ബാബുവിന് പത്രം കൈമാറിക്കൊണ്ട് വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി പൊയിനാച്ചി ലേഖകന്‍ ശ്രീ.ജയചന്ദ്രന്‍ പൊയിനാച്ചി, പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും ടി.മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
                      വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി  ഉദ്ഘാടനം ചെയ്യുന്നു

പ്രവര്‍ത്തനകലണ്ടര്‍ ജുലൈ 2015

Saturday 27 June 2015

സാഹിത്യാസ്വാദനശില്‍പശാല നടത്തി

വായനോല്‍സവുമായി ബന്ധപ്പെട്ട്  ജൂണ്‍ 27 ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂള്‍ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ സാഹിത്യാസ്വാദനശില്‍പശാല നടത്തി. സാംസ്കാരികപ്രവര്‍ത്തകനും മലയാളം അദ്ധ്യാപകനുമായ ശ്രീ.ഹാഷിം.പി ക്ലാസ്സ് എടുത്തു. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നീണ്ടുനിന്ന ശില്‍പശാലയില്‍ 50 കുട്ടികള്‍ പങ്കെടുത്തു. വായനയുടെയും ആസ്വാദനത്തിന്റെയും വിവിധ തലങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിക്കപ്പെട്ടത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ഇടശ്ശേരി,റഫീക്ക് അഹമ്മദ് എന്നിവരുടെ കവിതകളെ ആസ്പദമാക്കി കുട്ടികള്‍ സ്വന്തമായി ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു. സാഹിത്യകൃതികള്‍ വായിക്കുന്നതിലും വായനാക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിലും പുതിയൊരു ദിശാബോധം നല്‍കാന്‍ ശില്‍പശാലയിലൂടെ കഴിഞ്ഞു. 
ശ്രീ.ഹാഷിം മാസ്റ്റര്‍ ശില്‍പശാലയില്‍ ക്ലാസ്സെടുക്കുന്നു

Friday 26 June 2015

വായനാനുഭവങ്ങളുമായി അശോകന്‍ മാസ്റ്റര്‍

കുട്ടികളുമായി വായനാനുഭവങ്ങള്‍ പങ്കുവെക്കാന്‍ ജൂണ്‍ 26 വെള്ളിയാഴ്ച അതിഥിയായെത്തിയത് കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ ശ്രീ. അശോകന്‍ മാസ്റ്റര്‍. രസകരമായ കഥകളും കവിതകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
                ശ്രീ. അശോകന്‍ മാസ്റ്റര്‍ തന്റെ വായനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെക്കുന്നു.

Wednesday 24 June 2015

അമ്മവായന

രക്ഷിതാക്കള്‍ക്കുള്ള വായനാപരിപാടി "അമ്മവായന"യ്ക്ക്  തുടക്കമായി. വിവിധ ക്ലാസ്സുകളില്‍ നടന്ന ക്ലാസ്സ് പി.ടി.എ കളില്‍ ലൈബ്രറി അംഗത്വഫോറം വിതരണം ചെയ്തു. അമ്മമാരുടെ വായനാക്കൂട്ടം രൂപീകരിച്ച് മാസത്തില്‍ ഒരുതവണ വായനാനുഭവം പങ്കുവെക്കാനും തീരുമാനിച്ചു.

Tuesday 23 June 2015

വായനാനുഭവങ്ങള്‍ പങ്കുവെച്ചു

വായനോല്‍സവവുമായി ബന്ധപ്പെട്ട് കുട്ടികളുമായി വായനാനുഭവങ്ങള്‍ പങ്കുവെക്കാനായി പ്രശസ്ത നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ സന്തോഷ് പനയാല്‍ അതിഥിയായെത്തി. കഥകള്‍ പറഞ്ഞും നവരസങ്ങള്‍ അഭിനയിച്ചുകാണിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
                         സന്തോഷ് പനയാല്‍ കുട്ടികളുമായി വായനാനുഭവങ്ങള്‍ പങ്കിടുന്നു

പാഠങ്ങളില്‍ നിന്ന് പ്രയോഗത്തിലേക്ക്

ക്ലാസ്സ്റൂം പഠനാനുഭവങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് ഏഴാം ക്ലാസ്സിലെ കുട്ടികള്‍ അത്യുല്‍പാദന ശേഷിയുള്ള നടീല്‍വസ്തുക്കള്‍ സ്വന്തമായി ഉണ്ടാക്കാന്‍ പരിശീലിച്ചു.ഏഴാം ക്ലാസ്സിലെ പതിവെയ്ക്കല്‍ എന്ന പഠനനേട്ടവുമായി ബന്ധപ്പെട്ട് കുട്ടികള്‍ വീട്ടില്‍ വെച്ച് സ്വന്തമായി ലെയറിംഗ് ചെയ്ത് ചെടികള്‍ ഉണ്ടാക്കി.



ലെയറിംഗ് നടത്തുന്ന കുട്ടികള്‍

Sunday 21 June 2015

വായനോല്‍സവത്തിന് തുടക്കമായി

വായനവാരാചരണം "വായനോല്‍സവം 2015" ന് തിളക്കമാര്‍ന്ന തുടക്കം. ജൂണ്‍ 19 വെള്ളിയാഴ്ച 3 മണിക്ക് പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ശ്രീ.വിജയന്‍ ശങ്കരമ്പാടി വായനാവാരം ഉദ്ഘാടനം ചെയ്തു. കഥകളിലൂടെയും പാട്ടുകളുകളിലൂടെയും ലഘുനാടകങ്ങളിലൂടെയും വായനയുടെ സന്ദേശം അവതരിപ്പിക്കപ്പെട്ടപ്പോള്‍ കുട്ടികള്‍ക്ക് അത് നവ്യാനുഭവമായി.ശ്രീ.പ്രവിരാജ് പാടി വായനാനുഭവങ്ങള്‍ പങ്കുവെച്ചു.ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീ ദിനേശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
           ശ്രീ.വിജയന്‍ ശങ്കരമ്പാടി വായനാവാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

Wednesday 10 June 2015

പാതയോരത്ത് തണല്‍മരം പദ്ധതി.

 പള്ളിക്കര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കിയ പാതയോരത്ത് തണല്‍ മരം പദ്ധതിയുമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തു. കരിച്ചേരി സ്കൂള്‍ മുതല്‍ കൂട്ടപ്പുന്ന വരെയുള്ള ഒരു കിലോമീറ്റര്‍ പാതയോരത്ത് നൂറോളം മരത്തൈകളാണ് കുടുംബശ്രീ പ്രവര്‍ത്തകരും കുട്ടികളും ചേര്‍ന്ന് നട്ടത്. വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്ററര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ നിത്യ.എ, അദ്ധ്യാപകരായ ജനാര്‍ദ്ദനന്‍.പി, ദിനേശന്‍ മാവില, മധുസൂദനന്‍.ടി എന്നിവര്‍ നേതൃത്വം നല്‍കി

                               പാതയോരത്ത് മരത്തൈ നടുന്ന കുട്ടികള്‍


Monday 8 June 2015

പരിസ്ഥിതി ദിനാചരണം

ഭൂമിക്കൊരു കുട എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ മരത്തൈ നട്ടു. പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന പരിസ്ഥിതി സെമിനാര്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ഉദ്ഘാടനം ചെയ്തു. ശ്രീ ദിനേശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.ശ്രീ പ്രഭാകരന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരിസ്ഥിതിസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും ഉപന്യാസമല്‍സരം,ക്വിസ് മല്‍സരം എന്നിവ  സംഘടിപ്പിച്ചു. ക്വിസ് മല്‍സരത്തില്‍ അഞ്ചല്‍ബാബു.ഇ, പ്രജുല്‍കൃഷ്ണ എന്നിവര്‍ വിജയികളായി.മല്‍സര പരിപാടികള്‍ക്ക് ശ്രീ മധുസൂദനന്‍ മാസ്റ്റര്‍, ശ്രൂമതി കെ.എന്‍ പുഷ്പ, ശ്രീമതി.ടി വല്‍സല,ശ്രീ രവി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                         
                                        മരത്തൈ നടുന്ന കുട്ടികള്‍



Tuesday 2 June 2015

സ്കൂള്‍ പ്രവേശനോല്‍വം

2015-16 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം ജൂണ്‍1 ന് രാവിലെ 9.30 മുതല്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഗൗരി.എം പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ ഏര്‍പ്പെടുത്തിയ ബാഗ്,നോട്ടുപുസ്തകങ്ങള്‍,പെന്‍സില്‍, ക്രയോണ്‍സ് തുടങ്ങിയവ ഉള്‍പ്പെട്ട സമ്മാനക്കിറ്റിന്റെ വിതരണം വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ നിര്‍വ്വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.കുഞ്ഞിക്കണ്ണന്‍.എ, എം.പി.ടി.എ പ്രസിഡന്റ്  ശ്രീമതി എ.ലതിക,എം.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ധന്യ എന്നിവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.ചടങ്ങിനുശേഷം പ്രവേശനോല്‍വഗാനത്തിന്റെ അകമ്പടിയോടെ നവാഗതരെ പുതിയ ക്ലാസ്സ്‍മുറിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു. പായസവിതരണത്തിനുശേഷം ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ക്ലാസ്സ്തലയോഗവും നടന്നു.

                       പ്രവേശനോല്‍സവദൃശ്യങ്ങളിലൂടെ .........................






കെട്ടിടം ഉദ്ഘാടനം ചെയ്തു.

അദ്ധ്യയനവര്‍ഷാരംഭത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടം.പള്ളിക്കര ഗ്രാമപഞ്ചായത്ത് 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. പ്രവേശനോല്‍വത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ബഹു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

            ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍  ഉദ്ഘാടനം ചെയ്യുന്നു.

                                             പുതുതായി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം