ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Wednesday 28 January 2015

പ‍ഞ്ചായത്ത് തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് കരിച്ചേരി സ്കൂള്‍ ജേതാക്കള്‍

പള്ളിക്കര പഞ്ചായത്ത് തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജനുവരി 28 ന് കരിച്ചേരി ഗവ.യു.പി.സ്കൂളില്‍ വെച്ച് നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക.എ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി ഉമാദേവി.കെ എന്നിവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 13 ടീമുകള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഞ്ചാം ക്ലാസ്സില്‍ 3 ആറാം ക്ലാസ്സില്‍ 5 ഏഴാം ക്ലാസ്സില്‍ 5 എന്നിങ്ങനെയായിരുന്നു പങ്കാളിത്തം.അടുക്കളത്തോട്ടവും ഭക്ഷ്യസുരക്ഷയും, ഇന്ധനങ്ങളുടെ അമിതോപയോഗം,ഭക്ഷണവും ആരോഗ്യവും,മലിനീകരണം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.ശ്രീ ബാലചന്ദ്രന്‍ മാസ്റ്റര്‍,ശ്രീ രമേശന്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറിയാണ് പ്രബന്ധങ്ങള്‍ വിലയിരുത്തിയത്. പ്രത്യേക ഫോര്‍മാറ്റിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ അവതരണത്തെ പരസ്പരവിലയിരുത്തലിനു വിധേയമാക്കുകയും ചെയ്തു.ചാര്‍ട്ടുകള്‍,മോഡലുകള്‍,പരീക്ഷണങ്ങള്‍ എന്നിവ അവതരണത്തിന് മാറ്റുകൂട്ടി. പ്രക്രിയാധിഷ്ഠിത പഠനരീതി ശാസ്ത്രപഠനത്തെ എത്രത്തോളം ഗുണപരമായി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവായി ഓരോ പ്രബന്ധാവതരണവും.സ്വയം രൂപപ്പെടുത്തിയ മോഡലുകളുടേയും പരീക്ഷണങ്ങളുടേയും സഹായത്തോടെ തങ്ങളുടെ ഗവേഷണഫലങ്ങള്‍ കുട്ടികള്‍ പൊതുവേദിയില്‍ അവതരിപ്പിച്ചത് രക്ഷിതാക്കളില്‍ വിസ്മയം ജനിപ്പിച്ചു. 5,6,7 ക്ലാസ്സുകളുടെ വിഭാഗത്തില്‍ ആതിഥേയവിദ്യാലയം ഒന്നാം സ്ഥാനം നേടി എന്നത് അക്കാദമിക നിലവാരത്തില്‍ സ്കൂള്‍ കൈവരിച്ച മുന്നേറ്റത്തിന്റെ നിദര്‍ശനമാണ്. സ്കൂള്‍ വളപ്പില്‍ കുട്ടികളുടെ കൂട്ടായ്മയില്‍ വിളയിച്ചെടുത്ത കപ്പയായിരുന്നു ചായക്കുള്ള പലഹാരം. ചിക്കന്‍ കറി അടക്കം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കൊണ്ടും ബാലശാസ്ത്രകോണ്‍ഗ്രസ്സ് ശ്രദ്ധേയമായി. ഒന്നും രണ്ടും സ്ഥാനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. സമ്മാന വിതരണത്തോടെ 4 മണിക്ക് പരിപാടി അവസാനിച്ചു.
      വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞി മാസ്റ്റര്‍ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ഉദ്ഘാടനം ചെയ്യുന്നു

                                           പ്രബന്ധാവതരണത്തിലൂടെ.........



ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പ്രദര്‍ശിപ്പിച്ച ഒരു മോഡല്‍
ജഡ്ജിംഗ് കമ്മിറ്റി അംഗം ശ്രീ ബാലചന്ദ്രന്‍മാസ്റ്റര്‍ പ്രബന്ധങ്ങളെ വിലയിരുത്തുന്നു
ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം വിജയികള്‍ക്ക് സമ്മാനം നല്‍കുന്നു.


Monday 19 January 2015

സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജനുവരി 19 ന് നടന്നു. ക്ലാസ്സ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറു പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. മലിനമാകുന്ന ഭൂമി, ജലസംരക്ഷണം,ഭക്ഷണവും ആരോഗ്യവും, ഇന്ധനങ്ങളുടെ അമിതോപയോഗം എന്നീ വിഷയങ്ങളിലാണ് പ്രബന്ധാവതരണം നടന്നത്. ഏഴാം ക്ലാസ്സില്‍ നിന്നും മലിനമാകുന്ന ഭൂമി, ആറാം ക്ലാസ്സില്‍ നിന്നും ഭക്ഷണവും ആരോഗ്യവും, അഞ്ചാം ക്ലാസ്സില്‍ നിന്നും ജലസംരക്ഷണം എന്നീ പ്രബന്ധങ്ങള്‍ പഞ്ചായത്ത് തല അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. സെമിനാര്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകര്‍ നേതൃത്വം നല്‍കി

Tuesday 13 January 2015

ക്ലാസ്സ്തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

ശാസ്ത്ര പഠനപോഷണ പരിപാടിയുടെ ഭാഗമായി നടക്കുന്ന ബാലശാസ്ത്ര ശാസ്ത്ര കോണ്‍ഗ്രസ്സ് ക്ലാസ്സ് തല അവതരണം ജനുവരി 13 ന് നടന്നു.രസതന്ത്രം നിത്യജീവിതത്തില്‍, ജലസംരക്ഷണം, അടുക്കളത്തോട്ടവും ഭക്ഷ്യസുരക്ഷയും, ഭക്ഷണവും ആരോഗ്യവും, മലിനമാകുന്ന ഭൂമി,  ഇന്ധനങ്ങളുടെ അമിതോപയോഗവും ഊര്‍ജ്ജസംരക്ഷണവും എന്നീ വിഷയങ്ങളെ ആധാരമാക്കി വിവിധ ക്ലാസ്സുകളില്‍ 24 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.അഞ്ചാം ക്ലാസ്സില്‍ 8, ആറാം ക്ലാസ്സില്‍ 7,ഏഴാം ക്ലാസ്സില്‍ 9 എന്നിങ്ങനെ24 ഗ്രൂപ്പുകളാണ്  പ്രബന്ധങ്ങള്‍അവതരിപ്പിച്ചത് .നാലംഗങ്ങള്‍ വീതമാണ് ഓരോഗ്രൂപ്പിലും ഉണ്ടായിരുന്നത്. എഴുതിത്തയ്യാറാക്കിയ പ്രബന്ധത്തോടൊപ്പം പല ഗ്രൂപ്പുകളും പരീക്ഷണങ്ങള്‍, മോ‍ഡലുകള്‍, വീഡിയോ ക്ലിപ്പിംഗുകള്‍ എന്നിവയും ഉപയോഗിച്ചത് അവതരണത്തിന് മാറ്റുകൂട്ടി. അവതരണത്തോടൊപ്പം മറ്റുഗ്രൂപ്പുകളുടെ അവതരണത്തെ വിലയിരുത്താനും അവസരം ഉണ്ടായിരുന്നു. ഇതിനായി വിലയിരുത്തല്‍ ഫോര്‍മാറ്റ് ഓരോ ഗ്രൂപ്പിനും നല്‍കി.മൂന്ന് ക്ളാസ്സുകളില്‍ നിന്നും മികച്ച രണ്ടുവീതം അവതരണങ്ങളെ സ്കൂള്‍ തലത്തിലേക്ക് തെരഞ്ഞടുത്തു. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ സെമിനാറിന് നേതൃത്വം നല്‍കി.

      പ്രബന്ധാവതണത്തിന്റെ ദൃശ്യങ്ങളിലൂടെ











Monday 12 January 2015

ക്ലാസ്സ് പി.ടി.എ

ജനുവരിമാസത്തെ ക്ലാസ്സ് പി.ടി.എ 7,9 തീയതികളിലായി നടന്നു. രണ്ടാം ടേം മൂല്യനിര്‍ണ്ണയം ,സ്കോളര്‍ഷിപ്പ് പരീക്ഷ,ബാലശാസ്ത്ര കോണ്‍ഗ്രസ് എന്നിവ സജീവചര്‍ച്ചയ്ക്ക് വിധേയമായി.75% രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഭാഷാപ്രവര്‍ത്തനങ്ങളില്‍ കൂടുതള്‍ മികവുണ്ടാക്കാന്‍ ലൈബ്രറി പുസ്തകങ്ങളുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കണം എന്ന് അഭിപ്രായമുയര്‍ന്നു. സാക്ഷരം പദ്ധതി കുട്ടികളുടെ പ്രകടനത്തെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ സമാനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം എന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
                                      ഏഴാം ക്ലാസ്സില്‍ ചേര്‍ന്ന ക്ലാസ്സ് പി.ടി.എ

കുട്ടികര്‍ഷകരുടെ കോവല്‍ തോട്ടം


                      സ്കൂള്‍ മുറ്റത്തെ കോവല്‍ കൃഷി പടര്‍ന്ന് പന്തലിക്കാന്‍ തുടങ്ങിയ നിലയില്‍

കപ്പകൃഷി വിളവെടുത്തു

സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ കൃഷിയിറക്കിയ കപ്പ വിളവെടുത്തു തുടങ്ങി. മികച്ച വിളവാണ്  ലഭിച്ചത് . ആദ്യ ദിവസത്തെ വിളവെടുത്ത കപ്പ ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് രുചികരമായ കപ്പ സ്റ്റൂ ഉണ്ടാക്കി.തുടര്‍ന്നുള്ള ദിവസങ്ങളിലും വിളവെടുത്ത് ഉച്ചഭക്ഷണത്തിന്റെ കൂടെ ഉപയോഗിക്കാനാണ് കാര്‍ഷിക ക്ലബ്ബിന്റെ തീരുമാനം.കാര്‍ഷിക ക്ലബ്ബിന്റെ ചുമതലയുള്ള ദിനേശന്‍ മാസ്റ്റര്‍, മധുസൂദനന്‍മാസ്റ്റര്‍, അഖില്‍രാജ്, അശ്വിന്‍,അഞ്ചല്‍ബാബു,വിപിന്‍,ഹക്കീം തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
                                            കുട്ടികള്‍ വിളവെടുത്ത കപ്പയുമായി

Friday 2 January 2015

മള്‍ട്ടിപര്‍പ്പസ് ഹാള്‍

              പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും പ്രവാസിസുഹൃത്തുകളുടെയും മുന്‍കൈയില്‍ നിര്‍മ്മാണം 
                                   പുരോഗമിക്കുന്ന  മള്‍ട്ടിപര്‍പ്പസ്ഹാള്‍