ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Monday 8 December 2014

സാക്ഷരം പ്രഖ്യാപനം നടത്തി

 ജില്ലാ വിദ്യാഭ്യാസ വികസന സമിതി ആവിഷ്കരിച്ച് നടപ്പാക്കിയ സാക്ഷരം അടിസ്ഥാന ശേഷീവികസന പരിശീലന പരിപാടിയുടെ പൂര്‍ത്തീകരണപ്രഖ്യാപനം 05.12.2014 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ സാക്ഷരം പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്‍ ആദ്ധ്യക്ഷം വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സാക്ഷരം പ്രഖ്യാപനം നടത്തി. പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശ്രീ ദിനേശന്‍ മാസ്റ്റര്‍,ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍ എന്നിവര്‍ വിശദീകരിച്ചു. തുടര്‍വായനക്കായി പി.ടി.എ ഒരുക്കിയ പുസ്തക കിറ്റ് വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ വിതരണം ചെയ്തു. പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അവര്‍ക്കു ലഭിച്ച പുസ്തകങ്ങള്‍ വായിച്ച് പരിചയപ്പെടുത്തി.
      വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ സാക്ഷരം പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
               ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സാക്ഷരം പ്രഖ്യാപനം നടത്തുന്നു.
                  പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.
                                                  പുസ്തക കിറ്റ്  വിതരണം
                     തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശ്രീ ദിനേശന്‍ മാസ്റ്റര്‍  വിശദീകരിക്കുന്നു.
                                                    പുസ്തക കിറ്റുമായി കുട്ടികള്‍
                                 പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന അനൂപ്
                                   പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന ബിജു
                                       പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന കരിഷ്മ

                          സാക്ഷരം പോസ്റ്റ് ടെസ്റ്റ് ഫലം



No comments:

Post a Comment