ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Wednesday 29 October 2014

ശ്രീ.കുഞ്ഞിക്കണ്ണന്‍ നായര്‍ അനുസ്മരണം

കരിച്ചേരി ഗവണ്‍മെന്റ് യു,പി.സ്കൂളില്‍ ഇരുപത്തിആറ് വര്‍ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.കുഞ്ഞിക്കണ്ണന്‍നായരുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിക്കുന്നതിനുമായി  ചേര്‍ന്ന യോഗം പ്രിയഗുരുനാഥന് പ്രണാമമര്‍പ്പിച്ചു. ഒരു ഗ്രാമത്തെയാകെ അക്ഷരവെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് സഹപ്രവര്‍ത്തകനായിരുന്ന ശ്രീ അപ്പക്കഞ്ഞിമാസ്റ്റര്‍( വാര്‍ഡ് മെമ്പര്‍),ശ്രീ എ.ബാലകൃഷ്ണന്‍ കാവിനപ്പുറം(മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ കുഞ്ഞിരാമന്‍ നായര്‍ മാട്ട,ശ്രീ കൃഷ്ണന്‍നായര്‍ പൂ‍ഞ്ചോല്‍,ശ്രീ കുമാരന്‍ മാസ്റ്റര്‍,ശ്രീ തമ്പാന്‍ നായര്‍, ശ്രീ പി.ജനാര്‍ദ്ദനന്‍ (സീനിയര്‍ അസിസ്റ്റന്റ് )എന്നിവര്‍ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ വേണുഗോപാലന്‍ പെരളം ആദ്ധ്യക്ഷം വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ ടി.മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു.

ശാസ്ത്രോല്‍സവത്തില്‍ ഒന്നാം സ്ഥാനം

2014 ലെ സബ്‌ജില്ലാ ശാസ്ത്രോല്‍സവത്തില്‍ സാമൂഹ്യശാസ്ത്രമേളയില്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും കരിച്ചേരി ഗവ: യു.പി.സ്കൂള്‍ ജേതാക്കളായി.എല്‍.പി,യു.പി,വിഭാഗത്തില്‍ 45 പോയിന്റ് നേടിയാണ്  ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്.ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Friday 24 October 2014

ആദരാഞ്ജലികള്‍



 

            ശ്രി.കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട.ഹെഡ്‌മാസ്റ്റര്‍)

 

ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കി കരിച്ചേരി എന്ന ഗ്രാമത്തിന്റെ സാംസ്കാരികമുന്നേറ്റത്തിന് സാരഥ്യം വഹിച്ച പ്രിയപ്പെട്ട ഗുരുനാഥന്റെ പാവനസ്മരണയ്ക്കു മുന്നില്‍ കരിച്ചേരി ഗവണ്‍മെന്റ് യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആദരാഞ്ജലികള്‍.


Thursday 23 October 2014

സബ്‌ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ്


   ഒന്നാം സ്ഥാനം നേടി

23.10.214 ന് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിസ്കൂളില്‍ വെച്ചുനടന്ന  സബ്‌ജില്ലാസാമൂഹ്യശാസ്ത്ര ക്വിസ്സ് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ സായന്ത്.കെ,ശ്രേയസ്സ്.പി എന്നിവര്‍ ഒന്നാംസ്ഥാനംനേടി.യു.പിവിഭാഗത്തില്‍അഞ്ജല്‍ബാബു,അഭിഷേക്.കെ.ടി എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

                     യു.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ അഞ്ജല്‍ബാബു,അഭിഷേക്.കെ.ടി
                          എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സായന്ത്.കെ,ശ്രേയസ്സ്.പി

Monday 20 October 2014

ലൈബ്രറി ശാക്തീകരണം


  ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പിറന്നാള്‍ പുസ്തകപരിപാടിക്ക് ഈ വര്‍ഷവും തുടക്കം കുറിച്ചു.   ഓരോ കുട്ടിയും അവരുടെ പിറന്നാള്‍ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക്  പുസ്തകം സംഭാവന നല്‍കുന്ന പരിപാടി നാല് വര്‍ഷം മുമ്പാണ് ആരംഭിച്ചത്. നിരവധി പുസ്തകങ്ങള്‍ ഈ രീതിയില്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ അസംബ്ളിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

 കാര്‍ത്തിക്.സി, ശ്രീലക്ഷ്മി.ടി.ജി,ഹരിപ്രസാദ് എന്നിവരില്‍നിന്നും ഹെഡ്‌മാസ്റ്റര്‍ പുസ്തകങ്ങള്‍ സ്വീകരിക്കുന്നു

ജില്ലാതലമല്‍സരത്തില്‍ ഒന്നാം സ്ഥാനം

   

19.10.214ന് കാഞ്ഞങ്ങാട്  ദുര്‍ഗ്ഗാ  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടന്ന ജില്ലാതല അക്ഷരമുറ്റം ക്വിസ് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ കരിച്ചേരി ഗവ.യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളായ സായന്ത്.കെ,സായന്ത്.സി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.


ജില്ലാ തല അക്ഷരമുറ്റം ക്വിസ്സ് എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായ സായന്ത്.കെ.(മൂന്നാംക്ലാസ്സ്),സായന്ത്.സി (നാലാംക്ലാസ്സ്) എന്നിവര്‍ക്ക് ഹെഡ്‌മാസ്റ്റര്‍ ഉപഹാരം നല്‍കുന്നു


Friday 17 October 2014

ആവേശമുയര്‍ത്തി സ്കൂള്‍ കായികമേള

2014-15 വര്‍ഷത്തെ സ്കൂള്‍ കായികമേള ഒക്ടോബര്‍ 17 ന് വെള്ളിയാഴ്ച നടന്നു.രാവിലെ 9.00 മണിക്ക് നടന്ന കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സല്യൂട്ട് സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞിമാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍ ആശംസകള്‍ നേര്‍ന്നു. 10 മണിക്ക് ആരംഭിച്ച കായികമല്‍സരങ്ങള്‍ വൈകിട്ട് 5.30 വരെ നീണ്ടുനിന്നു.
                   കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്
          വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞിമാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്യുന്നു
              കായികമല്‍സരങ്ങളില്‍ നിന്ന്

പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു

വീട്ടിലൊരു പച്ചക്കറി കൃഷിത്തോട്ടം എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു.സ്കൂള്‍ കാര്‍ഷികക്ലബ്ബ്,പള്ളിക്കര കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വിത്തുകള്‍ വിതരണം ചെയ്തത്.വീട്ടിലൊരുക്കുന്ന പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ച് വിലയിരുത്താന്‍ കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന മോണിറ്ററിംഗ് സമിതിയും രൂപീകരിച്ചു.
                    പച്ചക്കറി വിത്തുകള്‍ ഉയര്‍ത്തിപ്പിടിച്ച് കുട്ടികള്‍ ഹരിതപ്രതിജ്ഞയെടുക്കുന്നു

Monday 13 October 2014

അഭിനന്ദനങ്ങള്‍

          

 

അക്ഷരമുറ്റം സബ്‌ജില്ലയില്‍ ഒന്നാം സ്ഥാനം




11.10.2014 ന് നടന്ന സബ്‌ജില്ലാ തല അക്ഷരമുറ്റം ക്വിസ്സ് എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായ സായന്ത്.കെ.(മൂന്നാംക്ലാസ്സ്),സായന്ത്.സി (നാലാം ക്ലാസ്സ്) എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ .


Sunday 12 October 2014

ഒന്നാം സ്ഥാനം

          

 

ശാസ്ത്ര ക്വിസ്സില്‍ ഒന്നാം സ്ഥാനം



10.10.2014 ന് നടന്ന സബ്‌ജില്ലാ സയന്‍സ് ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായ സായന്ത്.കെ.മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.


Sunday 5 October 2014

ഏകദിന രക്ഷാകര്‍ത്തൃപരിശീലനം


ഗണിതപഠനത്തിന്റെ  അടിസ്ഥാനധാരണകളില്‍ രക്ഷിതാക്കള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന പരിശീനക്ലാസ്സ് ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 5,6,7 ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. 52 രക്ഷിതാക്കള്‍ പരിശീലനത്തില്‍ പങ്കെടുത്തു. പേന,പാഡ് എന്നിവ രജിസ്ട്രേഷന്‍ സമയത്ത് വിതരണം ചെയ്തു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ വെള്ളാക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം ആദ്ധ്യക്ഷം വഹിച്ചു. ഗണിതപഠനം-പ്രക്രിയ/ധാരണ എന്ന വിഷയത്തില്‍  ശ്രീ.ടി.പ്രഭാകരന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.ഗണിതപഠനം:പ്രശ്നങ്ങള്‍,പരിഹാരങ്ങള്‍ എന്ന വിഷയം ശ്രീമതി.ടി.വല്‍സല ടീച്ചര്‍ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം  ശ്രീ.പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ഗണിതപാക്കേജ് പരിചയപ്പെടുത്തി. ടി.മധുസൂദനന്‍ മാസ്റ്റര്‍, രവി മാസ്റ്റര്‍,കെ.എന്‍.പുഷ്പ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                                                  പരിശീലനക്ലാസ്സ് ,ചില ദൃശ്യങ്ങള്‍

സ്കൂള്‍തല ശാസ്ത്ര-പ്രവൃത്തിപരിചയമേള

ഒക്ടോബര്‍ 4 ന് നടന്ന സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയമേളയില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം മേള ഉദ്ഘാടനം ചെയ്തു.

                                           മേളയിലെ വിവിധ മല്‍സരങ്ങളിലൂടെ..


പച്ചക്കറികൃഷി വിളവെടുത്തുതുടങ്ങി

സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയില്‍ നിന്ന് വിളവെടുത്തു തുടങ്ങി.നേന്ത്രക്കുല, നരമ്പന്‍, കക്കരി,വെണ്ട,വെള്ളരി എന്നിവ വിളവെടുത്ത് ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു.

                                             പച്ചക്കറി വിളവെടുക്കുന്ന കുട്ടികള്‍ 


Thursday 2 October 2014



                      ക്ലാസ്സ് പി.ടി.എ

 ഒന്നാം ടേം മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകളിലെ ക്ലാസ്സ്തല പി.ടി.എ യോഗം ഒക്ടോബര്‍ ഒന്നിന് നടന്നു. ഏഴാം ക്ലാസ്സില്‍ 26ഉം ആറാം ക്ലാസ്സില്‍ 19ഉം അഞ്ചാം ക്ലാസ്സില്‍ 23ഉം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 75ശതമാനത്തോളം രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പുതിയ മൂല്യനിര്‍ണയ രീതികള്‍ പരിചയപ്പെടുത്തുകയും നിരന്തരമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി റിപ്പോര്‍ട്ട് യോഗത്തില്‍ വിതരണം ചെയ്തു.
                                   ഏഴാം ക്ലാസ്സില്‍ നടന്ന ക്ലാസ്സ് പി.ടി.എ

അഭിനന്ദനങ്ങള്‍


 



തളരാത്ത പോരാട്ടവീര്യവും അചഞ്ചലമായ ആത്മവീര്യവും കൈമുതലാക്കി ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗ് സ്വര്‍ണ്ണം നേടി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തിയ മേരി കോമിന് കൗമാര ദീപിക ക്ലബ്ബിന്റെ അഭിവാദനങ്ങള്‍.


Wednesday 1 October 2014

ഒക്ടോബര്‍ 2 ഗാന്ധിജയന്തി






മഹാത്മാവിന് പ്രണാമം


സത്യവും അഹിംസയും ആയുധമാക്കി,ഇരുളിലാണ്ടുകിടന്ന ഒരുജനതയെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ച മഹായോഗിയുടെ,എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച കര്‍മധീരന്റെ,കാലത്തിനു മുമ്പേ നടന്ന യുഗപ്രഭാവന്റെ, പ്രകൃതിയെ തൊട്ടറിഞ്ഞ വിദ്യാഭ്യാസ വിചക്ഷണന്റെ,ഏതുകാലത്തേക്കും യോജിച്ച വികസനസങ്കല്‍പ്പം രൂപപ്പെടുത്തിയ പ്രവാചകന്റെ ജന്മദിനത്തില്‍, മഹാത്മാവിന്റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ കരിച്ചേരി ഗവ:യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രണാമം.

സ്കൂള്‍ ബ്ളോഗിന് പുരസ്കാരം

 




ബേക്കല്‍ സബ്‌ജില്ലയിലെ ഏറ്റവും മികച്ച സ്കൂള്‍ ബ്ലോഗിനുള്ള അവാര്‍ഡ് കരിച്ചേരി ഗവ:യു.പി. സ്കൂള്‍ ബ്ലോഗിന് ലഭിച്ചു.ഒക്ടോബര്‍ 1 ന് ബേക്കല്‍ ബി.ആര്‍. സി യില്‍വെച്ചു നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം അവാര്‍ഡ് ഏറ്റുവാങ്ങി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍,ബി.പി.ഒ ശ്രീ.പി ശിവാനന്ദന്‍,പ്രധാനാധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ.ടി സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ ബ്ലോഗ് സംബന്ധിച്ച വിശദീകരണം നല്‍കി.