ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Thursday 7 August 2014

പച്ചക്കറികൃഷിക്ക് തുടക്കമായി


പള്ളിക്കര കൃഷിഭവന്റെയും,സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളില്‍ ഇരുപത് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു.28.07.2014ന് അവധിദിനത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,പള്ളിക്കര
പഞ്ചായത്ത് കൃഷി ആഫീസര്‍ ശ്രീ.വേണുഗോപാലന്‍,പി.റ്റി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍ എ ,അധ്യാപകര്‍,പിറ്റിഎ അംഗങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് കൃഷിയിറക്കിയത്.പയര്‍,വെണ്ട,വഴുതിന,ചീര,കയ്പക്ക തുടങ്ങി വിവിധ തലത്തിലുള്ള പച്ചക്കറി വിത്തുകളാണ് കൃഷി ഇറക്കിയത്.

 വിത്തിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്ന വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ .കൃഷി ഓഫീസര്‍ ശ്രീ.വേണുഗോപാലന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു



No comments:

Post a Comment