ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Monday 23 June 2014

വായനാവാരത്തിന് തുടക്കമായി


ചാന്ദ്രദിനം
ഈ വര്‍ഷത്തെ ചാന്ദ്രദിനാഘോഷം വ്യത്യസ്തങ്ങളായ പരിപാടികളോടെ സയന്‍സ്
ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.ഒരു മാസക്കാലം ചന്ദ്രനെ നിരീക്ഷിച്ച് ആകൃതി,പ്രത്യേകതകള്‍ എന്നിവ ഉള്‍പ്പെടുത്തി ഡയറി തയ്യാറാക്കല്‍ മല്‍സരം നടന്നു.ബഹിരാകാശ വിസ്മയങ്ങളെക്കുറിച്ച് സിഡി ഷോ ഉണ്ടായിരുന്നു.ക്ലാസ് തലത്തില്‍ ചാന്ദ്രദനിന ക്വിസ് നടത്തുകയും ,തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്
എല്‍.പി,യു.പി പ്രത്യേകമായി ക്വിസ് മല്‍സരം നടത്തുകയും ചെയ്തു.കൂടാതെ 'ഇന്നറിയാന്‍ 'എന്ന പേരില്‍
ഒരോ ദിവസത്തെയും ഇംഗ്ലീഷ് തീയ്യതി,കൊല്ല വര്‍ഷ തീയ്യതി,നക്ഷത്രം,തിഥി,ഹിജ്റ വര്‍ഷം,ശകവര്‍ഷം എന്നിവ തയ്യാറാക്കി ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു.'നാളത്തെ ചന്ദ്രന്‍' എന്ന പേരില്‍ കുറിപ്പ് തയ്യാറാക്കല്‍ മല്‍സരം നടത്തുകയും ചെയ്തു.

ജനസംഖ്യ ദിനം -ജൂലായ് 1
ലോക ജനസംഖ്യാ ദിനമായ ജൂലായ് 11ന് സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ
നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു.എല്‍.പി,യു.പി കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി .
ആകാശവാണിയില്‍ പത്രവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേക പരിപാടിനടത്തി. ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,ലോകജനസംഖ്യ വര്‍ദ്ധിക്കുന്നതിന്റെ ഭീകരതയെപ്പറ്റിയും മധുമാസ്റ്റര്‍ ക്ലാസ്സെടുത്തു.

  വായനാവാരം 2014

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.19.06.14ന് ചേര്‍ന്ന അസംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ‌്മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സംസാരിച്ചു.സ്കൂളില്‍ നടത്തുന്ന പരിപാടികളെക്കുറിച്ച് ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വിശദീകരിച്ചു.ക്ലാസ്സ് ലൈബ്രറി വിതരണം,ഓരോ ക്ലാസ്സിലും വായനാമൂല ഒരുക്കല്‍ എന്നിവയ്ക്ക് വായനാവാരത്തില്‍ ആരംഭം കുറിച്ചു.ലൈബ്രറി ഹാളില്‍ ഒരുക്കിയ പുസ്തക പ്രദര്‍ശനത്തില്‍ നിന്നും കുട്ടികള്‍ അവര്‍ക്ക് വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി.ഒരാഴ്ചക്കാലം നീണ്ടു നിന്ന പുസ്തകപ്രദര്‍ശനം രക്ഷിതാക്കള്‍ സന്ദര്‍ശിക്കുകയും അതു വഴി അമ്മ വായനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.എല്ലാ ദിവസവും വൈകുന്നേരം 3.30ന് എല്‍ പിയിലും,യു.പിയിലും അധ്യാപകര്‍ നടത്തിയ പുസ്തക പരിചയംഉണ്ടായിരുന്നു ആകാശവാണിയിലൂടെപത്രവായന,പുസ്തകപരിചയം,ആസ്വാദനക്കുറിപ്പുകള്‍,അവതരണം തുടങ്ങിയ പരിപാടികള്‍ പ്രവര്‍ത്തകര്‍ പോയത് രാകേഷ് കൂട്ടപ്പുന്നയുടെ അടുത്തേക്കാണ്.അരക്ക് കീഴെ തളര്‍ന്ന് വീല്‍ച്ചെയറില്‍ തന്നെ ജീവിതം തള്ളിനീക്കുന്ന രാകേഷ് നല്ല ഒരു വായനക്കാരനും സ്കൂള്‍ ലൈബ്രറി വളരെ നന്നായി ഉപയോഗപ്പെടുത്തുന്ന ആളുമാണ്.വായയയുടെ അത്ഭുത ലോകത്തെക്കുറിച്ചുംതനിക്കേറ്റവും ഇഷ്ടപ്പെട്ട ബെന്യാമിന്റെ' ആട് ജീവിതം' എന്ന പുസ്തകത്തെക്കുറിച്ചും രാകേഷ് സംസാരിച്ചു.കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.വായനാവാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 15 പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.അവയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മല്‍സരം നടത്തി.കൂടാതെ സാഹിത്യ ക്വിസ് മല്‍സരവും ഉണ്ടായിരുന്നു.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.



 കടുത്ത ശാരീരിക വൈഷമ്യങ്ങള്‍ക്കിടയിലും വായനാശീലവും പുസ്തകപ്രേമവും കാത്തുസൂക്ഷിക്കുന്ന ശ്രീ.രാകേഷ് കൂട്ടപ്പുന്നയെ   വായനാവാരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചപ്പോള്‍. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്നേഹോപഹാരം ഹെഡ്‌മാസ്റ്റര്‍ രാകേഷിന് സമ്മാനിക്കുന്നു

                                   രാകേഷ് പാഴ്വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ച ശില്‍പങ്ങള്‍





പുസ്തകപ്രദര്‍ശനം










Wednesday 18 June 2014

കുട്ടികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കപ്പകൃഷി

സ്കൂള്‍ കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍വളപ്പില്‍ കപ്പകൃഷിയിറക്കി. ഏതാണ്ട് 30 സെന്റ് സ്ഥലത്ത് 550 തടം കപ്പയാണ് വിളവിറക്കിയത്.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകഷ്ണന്‍ കാമലം,കാര്‍ഷികക്ലബ്ബിന്റെ ചുമതല വഹിക്കുന്ന ദിനേശന്‍ മാസ്റ്റര്‍ ക്ലബ്ബ് ഭാരവാഹികളായ അഖില്‍രാജ്,രജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി



Tuesday 10 June 2014

പരിസ്ഥിതിദിനം ആചരിച്ചു


ജൂണ്‍ 5 പരിസ്ഥിതി ദിനം സ്കൂള്‍ വളപ്പില്‍ മരത്തൈ നട്ടുകൊണ്ടാണ് കുട്ടികള്‍ ആഘോഷിച്ചത്. 100- ലധികം മരത്തൈകള്‍ നചുകയും ഓരോന്നിന്റേയും സംരക്ഷണച്ചുമതല യു.പി വിഭാഗത്തിലെ ഓരോ കുട്ടികള്‍ഏറ്റെടുക്കുകയും ചെയ്തു.




സ്കൂള്‍ പ്രവേശനോല്‍സവം


സ്കൂള്‍ പ്രവേശനോല്‍സവം വിപുലമായി ആഘോഷിച്ചു
2014-15 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം വിപുലമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍

ശ്രീ അപ്പക്കുഞ്ഞി മാസ്റ്റര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഗൗരി യോഗത്തില്‍ സംബന്ധിച്ച് സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് കുട്ടികള്‍ക്ക് ബേഗ്,നോട്ട്ബുക്ക് എന്നിവ വിതരണം ചെയ്തു.





എല്ലാ കുട്ടികള്‍ക്കും ലഡു വിതരണം ചെയ്യുകയുണ്ടായി.സ്കൂള്‍ പ്രവേശനോല്‍സവുമായി സഹകരിച്ച വ്യക്തികളും ,സ്ഥാപനങ്ങളും
1.ശ്രീ.ഗോപാലകൃഷ്ണന്‍ (ക്ഷീര സഹകരണ സെക്രട്ടറി കരിച്ചേരി,തൂവള്‍)
2.കുഞ്ഞിക്കണ്ണന്‍ അതിയോടന്‍മൂല
3.ജൊ ജൊ മൈലാട്ടി
4.പ്ലൈവുഡ് ഫാക്ടറി, മൈലാട്ടി
5.ബാദുഷ മെറ്റല്‍സ്, ചെരുമ്പ
6.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, പുളിയക്കര
7.പീതാംബരന്‍ പടിഞ്ഞാറെക്കര.
8 സ്വസ്തി ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബ്, കൂട്ടപ്പുന്ന
9.എ കെ ജി കലാകേന്ദ്രം, കരിച്ചേരി
10.ശശിമോന്‍ വില്ലേജ് ഓഫീസര്‍ ,കൊളത്തൂര്‍
എല്ലാവര്‍ക്കും സ്കൂള്‍ പി.ടി.എ യുടെ നന്ദി അറിയിക്കുന്നു

Thursday 5 June 2014

സ്കൂള്‍ ലൈബ്രറി ഹാള്‍,മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് തുടക്കമായി

സ്കൂള്‍ ലൈബ്രറി ഹാള്‍,മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് തുടക്കമായി
2014മെയ് 10ന് സ്കൂള്‍ ലൈബ്രറി ഹാള്‍,മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്റെ കുറ്റിയിടല്‍ ചടങ്ങ് നടന്നു.
തദവസരത്തില്‍ സ്കൂള്‍ പിടിഎ മെമ്പര്‍മാരും,അധ്യാപകരും ശ്രീ എം.വി നായരുടെ കുടുംബാംഗങ്ങളും ,നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.